Map Graph

എൽ മോണ്ടെ

അമേരിക്കയിലെ ഒരു സ്ഥലം

എൽ മോണ്ടെ, അമേരിക്കൻ ഐക്യനാടുകളിൽ ദക്ഷിണ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു റെസിഡൻഷ്യൽ, വ്യാവസായിക, വാണിജ്യ നഗരമാണ്. ലോസ് ഏഞ്ചലസ് നഗരത്തിനു കിഴക്ക് സാൻ ഗബ്രിയേൽ താഴ്വരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. എൽ മൊണ്ടെ നഗരത്തിൻറെ മുദ്രാവാക്യം "വെൽക്കം ടു ഫ്രണ്ട്ലി എൽ മോണ്ടെ" എന്നാണ്. ചരിത്രപരമായി ഈ നഗരം "എൻഡ് ഓഫ് ദി സാന്ത ഫെ ട്രെയിൽ" എന്നറിയപ്പെടുന്നു. 2000 ലെ സെൻസസ് പ്രകാരം 115,965 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 113,475 ആയി കുറഞ്ഞിരുന്നു. 2010 ലെ സ്ഥിതിവിവര കണക്കുപ്രകാരം കാലിഫോർണിയയിലെ ഏറ്റവും വലിയ 51 ആമത്തെ നഗരമായിരുന്നു എൽ മോണ്ടെ.

Read article
പ്രമാണം:Seal_of_El_Monte,_California.pngപ്രമാണം:Los_Angeles_County_California_Incorporated_and_Unincorporated_areas_El_Monte_Highlighted_0622230.svgപ്രമാണം:Usa_edcp_relief_location_map.png